പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലും ഇലക്ട്രിക് വാഹന (EV) വിപണി ശക്തമായ വളർച്ച തുടരുന്നു. ഏപ്രിൽ മാസത്തിലെ രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം, ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വില്‍പന 73% ഉയര്‍ന്ന് 23,343 യൂണിറ്റുകളായി. ഇരുചക്ര വാഹനങ്ങളുടെ വില്‍പനയും 61% വളര്‍ന്ന് 1,48,677 യൂണിറ്റുകളിലെത്തി. പുതിയ മോഡലുകളും ഉപഭോക്തൃ അവബോധവും ഡിമാൻഡിനെ ഉയർത്തി.
സബ്സിഡി സ്‌കീം അവസാനിക്കുന്നതിന് മുന്നോടിയായി മാർച്ചിൽ വാങ്ങൽ കുതിച്ചതിനെ തുടർന്ന് ഏപ്രിലിൽ 2% താഴ്ചയുണ്ടായെങ്കിലും, പിന്നീട് സബ്സിഡി നീട്ടിയതോടെ വിപണി വീണ്ടും ഉയർന്നു. ഇ-പാസഞ്ചർ വിപണിയുടെ 82% ടാറ്റ, എം&എം, ജെഎസ്ഡബ്ല്യു എംജി എന്നിവർ പിടിച്ചടക്കി. കിയ മോട്ടോഴ്സിന്റെ വിഹിതം 0. 3% മാത്രം.
Photo and News Source: Dhanam










