ചെന്നൈ: തമിഴ്നാട്ടിലെ വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ നടക്കുന്ന പ്രാർത്ഥനയ്ക്കിടെ വിജയ് ഫാൻസിന്റെ മുദ്രാവാക്യം വിളികളും ആൾക്കൂട്ടവും ശുശ്രൂഷകളെ തടസ്സപ്പെടുത്തി.

വേളാങ്കണ്ണി ബസിലിക്ക സന്ദർശനത്തിനെത്തിയ വിജയ് ഫാൻസ് വിശ്വാസികളുടെ പ്രാർത്ഥനയെ ബാധിച്ചു. വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു. നിശബ്ദതയും ആൾക്കൂട്ടം ഒഴിവാക്കലും ആവശ്യപ്പെട്ടു.

വിജയ് വേളാങ്കണ്ണി പള്ളിയും നാഗപട്ടണത്തെ നാഗൂർ ദർഗയും സന്ദർശിക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് ആയിരക്കണക്കിന് ആരാധകർ ഒഴുകിയെത്തി. മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള ആൾക്കൂട്ടം പ്രദേശത്ത് തമ്പടിച്ചു. എന്നാൽ വിജയ് അവസാന നിമിഷം സന്ദർശനം റദ്ദാക്കി.

തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലും ഷിർദ്ദി സായി ബാബ ക്ഷേത്രത്തിലും വിജയ് സന്ദർശനം നടത്തിയിരുന്നു. ചെന്നൈയിൽ നിന്ന് സ്വകാര്യ വിമാനത്തിലാണ് അദ്ദേഹം സഞ്ചരിച്ചത്. ടിവികെ രൂപീകരണത്തിനു ശേഷം ആദ്യമായി തിരുച്ചെന്തൂർ ക്ഷേത്രത്തിൽ എത്തിയ വിജയ്, ക്ഷേത്ര അധികാരികളുടെ ആദരവും സ്വീകരിച്ചു.

Photo and News Source: Janam TV