കണ്ണൂരിലെ പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ വി. കുഞ്ഞികൃഷ്ണനെ സന്ദർശിച്ചു പി.വി. അൻവർ.
കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തിയ അൻവർ, ഒരുമണിക്കൂറിലധികം സംസാരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, കുടുംബാധിപത്യത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് കുഞ്ഞികൃഷ്ണൻ മത്സരിച്ചതെന്ന് അൻവർ അഭിപ്രായപ്പെട്ടു.
‘ഒന്നര വർഷം മുമ്പ്, ഞാൻ ഇടതുപക്ഷത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പറഞ്ഞ അതേ കാര്യങ്ങളാണ് ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നത്. മത്സരിച്ച ഒരു വ്യക്തിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ ആശയങ്ങളോട് ഐക്യപ്പെടുന്ന വ്യക്തിയെന്ന നിലയിൽ, സഹോദരതുല്യനായി കാണുന്നു. ധാർമ്മിക പിന്തുണ നൽകാനാണ് ഇവിടെ എത്തിയത്,’
എന്ന് അൻവർ വ്യക്തമാക്കി.
Photo and News Source: Kerala Online News










