ഡൽഹി ക്യാപിറ്റൽസ്- രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ഡൽഹിക്കു വേണ്ടി കളിച്ച ന്യൂസിലൻഡ് പേസർ കൈൽ ജാമിസൺ 15 കാരൻ വൈഭവ് സൂര്യവംശിയെ പുറത്താക്കി ടീമിന് മികച്ച തുടക്കം നൽകി.

ജാമിസൺ എറിഞ്ഞ യോർക്കറിലാണ് സൂര്യവംശിയുടെ ഇന്നിംഗ്സ് അവസാനിച്ചത്. തുടർന്നുണ്ടായ ആഘോഷം വൻ വിവാദത്തിന് കാരണമായി. സംഭവം ശ്രദ്ധയിൽപ്പെട്ട ഐപിഎൽ ഗവർണിംഗ് കൗൺസിൽ ജാമിസണിനെ ശാസിക്കുകയും ചെയ്തു.

മത്സരശേഷം ജാമിസൺ നടത്തിയ പ്രസ്താവനയിലാണ് വിവാദം വീണ്ടും ശക്തമായി. “ജീവിതത്തിൽ ഒരിക്കലും ഒരു 15 കാരനെ ഇങ്ങനെ ഭയപ്പെട്ടിട്ടില്ല. പക്ഷേ ഞങ്ങൾ മുമ്പേ പ്ലാൻ ചെയ്തിരുന്നു, അത് ഫലം കണ്ടു,” എന്ന് അദ്ദേഹം പറഞ്ഞു.

“എന്റെ ജീവിതത്തിൽ ഒരു 15 വയസുള്ള കുട്ടിയെ ഇത്രയധികം ഭയപ്പെട്ടിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, ഞങ്ങൾ ഗെയിമിലേക്ക് കടക്കുമ്പോൾ ചെറിയൊരു ആസൂത്രണം നടത്തിയിട്ടുണ്ട്. അത് ഫലം കണ്ടതിൽ സന്തോഷമുണ്ട്,” എന്നും അദ്ദേഹം വെബ്‌സൈറ്റിലൂടെ പറഞ്ഞു.

Photo and News Source: Newsthen