മ്യൂച്വൽ ഫണ്ടുകളിൽ SIP വഴി നിക്ഷേപിക്കുന്നത് അച്ചടക്കത്തോടെയുള്ള സമ്പാദ്യശീലം വളർത്തുന്നു. എന്നാൽ, പല നിക്ഷേപകരും വരുത്തുന്ന ചില പിഴവുകൾ ദീർഘകാല ലാഭത്തെ ബാധിക്കാറുണ്ട്. വിപണി ഇടിയുമ്പോൾ SIP നിർത്തുന്നത് വലിയ തെറ്റാണ്. വിപണി താഴുമ്പോൾ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ കഴിയുന്നതിലൂടെ 'റുപി-കോസ്റ്റ് ആവറേജിംഗിന്റെ' ഗുണം ലഭിക്കും.
വരുമാനം കൂടുന്നതിനനുസരിച്ച് നിക്ഷേപ തുക വർദ്ധിപ്പിക്കാതിരിക്കുന്നത് സാമ്പത്തിക ലക്ഷ്യങ്ങൾ വൈകാൻ കാരണമാകും. 'സ്റ്റെപ്പ്-അപ്പ് SIP' ഉപയോഗിച്ച് ഓരോ വർഷവും നിക്ഷേപം വർദ്ധിപ്പിക്കുന്നത് പണപ്പെരുപ്പത്തെ മറികടക്കാൻ സഹായിക്കും. കഴിഞ്ഞ വർഷത്തെ പ്രകടനം മാത്രം നോക്കി ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് അപകടകരമാണ്. വിപണി ചാക്രികമായതിനാൽ ഇന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നവ നാളെ അങ്ങനെ തുടരണമെന്നില്ല.
വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ നിക്ഷേപിക്കുന്നത് ഫണ്ട് തിരഞ്ഞെടുപ്പിലും തുക നിശ്ചയിക്കുന്നതിലും ആശയക്കുഴപ്പമുണ്ടാക്കും. അമിതമായ വൈവിധ്യവൽക്കരണം പോർട്ട്‌ഫോളിയോയെ സങ്കീർണമാക്കുകയും വരുമാനം കുറയ്ക്കുകയും ചെയ്യും. സാധാരണയായി 5 മുതൽ 10 ഫണ്ടുകളിൽ മാത്രം നിക്ഷേപം നടത്തുന്നത് നല്ലതാണ്.
Photo and News Source: Dhanam










