ചോര കൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് 8-ന് തിയറ്ററുകളിൽ എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ, നന്ദു, അന്നാ രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സുജിത്ത് എസ് നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് അനിൽകുമാർ ജി, സംവിധായകൻ എന്നിവരാണ്. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജിയും സാമുവൽ മത്തായിയും ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശിവൻ എസ് നിർവ്വഹിക്കുന്നു. അലൻസിയർ, ഷാബു, എം എ നിഷാദ്, സിബി തോമസ്, നോബി മാർക്കോസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രദീപ് ശങ്കർ എഡിറ്റിംഗും ഹരിവെഞ്ഞാറമൂട്, ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവർ ചേർന്നാണ് ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത്. വയലൻസിന്റെ അതിപ്രസരം കാരണം സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
Photo and News Source: Samakalika Malayalam









