വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസ് (25) സോഷ്യൽ മീഡിയയിൽ നിന്ന് പെൺകുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വിൽക്കുന്നതിൽ ഏർപ്പെട്ടിരുന്നു. അഞ്ച് വയസ്സുള്ള കുട്ടികളിൽ നിന്ന് നാൽപ്പത് വയസ്സുവരെ പ്രായമുള്ളവരെ ഇതിന്റെ ഇരയാക്കിയെന്നാണ് പോലീസ് കണ്ടെത്തിയത്.
രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ സുഹൃത്തിന്റെ ടെലഗ്രാം ഗ്രൂപ്പിൽ മോർഫ് ചെയ്ത ചിത്രം കാണാനിടയായതോടെയാണ് പ്രതിയെ കുടുക്കാൻ കഴിഞ്ഞത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രഹസ്യമായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി.
ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. പ്രതിയുടെ ഫോണിൽ നിന്ന് നിരവധി പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും ലഭിച്ചിട്ടുണ്ട്. നിലവിൽ പരപ്പനങ്ങാടിയിലും മാഹിയിലുമായി ഇയാളെതിരെ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Photo and News Source: Malayalam Express










