തമിഴ് സിനിമാ താരമായ അജിത്തിന്റെ റേസിങ് ജീവിതം അടങ്ങുന്ന ഡോക്യുമെന്ററി പുറത്തിറങ്ങുന്നു. 'ഗ്ലാഡിയേറ്റേഴ്‌സ് - ഇൻ പേഴ്‌സ്യൂട്ട് ഓഫ് ചാലഞ്ചസ്' എന്നാണ് ഇതിന്റെ പേര്. അജിത്തിന്റെ 55-ാം പിറന്നാളിനോട് അനുബന്ധിച്ച് ശനിയാഴ്ച മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ഡോക്യുമെന്ററി തിയേറ്റർ ഉൾപ്പെടെ റിലീസ് ചെയ്യും. സംവിധാനം എ. എൽ. വിജയ് നിർവ്വഹിക്കുന്നു. ജി. വി. പ്രകാശ് കുമാർ പശ്ചാത്തല സംഗീതവും, ആന്റണി എഡിറ്റിങും നിർവ്വഹിക്കുന്നു.

90 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി, അജിത്തിന്റെ റേസറായുള്ള യാത്ര, വെല്ലുവിളികൾ, ലോകത്തെ പ്രധാന കാറോട്ട മത്സരങ്ങളിലെ അനുഭവങ്ങൾ എന്നിവ വിവരിക്കും. ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

Photo and News Source: Mathrubhumi