1998 മേയ് 11-ന് ഭാരതത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ദിവസമാണ്. അന്നേദിവസം പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, കേന്ദ്രമന്ത്രി പ്രമോദ് മഹാജനോടൊപ്പം ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലൂടെ ഭാരതം ആണവ ശക്തിയായി മാറിയ വിവരം ലോകത്തെ അറിയിച്ചു. ഈ സുപ്രധാന നേട്ടത്തിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും മേയ് 11 ദേശീയ സാങ്കേതിക ദിനമായി ആചരിക്കുന്നത്.
ആണവ പരീക്ഷണങ്ങളിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഭാരതം സ്വന്തം കരുത്ത് തെളിയിച്ചു. പ്രതിരോധ രംഗത്തും സാങ്കേതിക വിദ്യയിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഭാരതത്തിന്റെ യാത്രയിലെ നിർണ്ണായകമായ നാഴികക്കല്ലായിരുന്നു ഇത്. ശാസ്ത്ര സാങ്കേതിക രംഗത്തെ ഈ മുന്നേറ്റം ഭാരതത്തെ ആഗോള തലത്തിൽ ഒരു സാങ്കേതിക ശക്തിയായി ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
വിജ്ഞാന ഭാരതി പശ്ചിമ ക്ഷേത്രത്തിന്റെ സംഘടനാ സെക്രട്ടറി ശ്രീപ്രസാദ് എം. കുട്ടൻ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു. സാങ്കേതിക വിദ്യയിൽ ഭാരതം കൈവരിച്ച നേട്ടങ്ങൾ വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണ് നൽകുന്നത്. ശാസ്ത്രീയമായ ചിന്താഗതിയും സാങ്കേതിക മികവും രാജ്യത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
Photo and News Source: Janmabhumi









