അലഹബാദ് ഹൈക്കോടതി പൊതുസ്ഥലങ്ങള്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാനാവില്ലെന്ന് വ്യക്തമാക്കി. പൊതുഭൂമിയില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമാണെന്നും, മതപരമായ ചടങ്ങുകള്‍ നടത്തുന്നത് ആരുടെയും മൗലികാവകാശമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ അവകാശങ്ങളെയും സഞ്ചാരസ്വാതന്ത്ര്യത്തെയും ബാധിക്കുന്ന രീതിയില്‍ മതാചാരങ്ങള്‍ നടത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചു.
പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നടത്താന്‍ സ്ഥിരമായ അനുമതി തേടി സംഭാല്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈദ് പോലുള്ള വിശേഷദിവസങ്ങളില്‍ അവിടെ പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ടെങ്കിലും, അത് സ്ഥിരമായ അവകാശമായി കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങള്‍ കൈയേറി മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന രീതിക്ക് കടിഞ്ഞാണിടുന്നതാണ് ഈ വിധി.
വരും ദിവസങ്ങളില്‍ സമാനമായ തര്‍ക്കങ്ങളിലും ഈ കോടതി ഉത്തരവ് നിര്‍ണ്ണായകമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന് പരിമിതികള്‍ ഉണ്ടെന്നും കോടതി സൂചിപ്പിച്ചു.
Photo and News Source: Janam TV









