കേരളത്തിൽ വേനല്‍ച്ചൂടിന് ആശ്വാസമായി വരുന്ന ദിവസങ്ങളില്‍ വ്യാപക മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയ്ക്കും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും ഇവിടെ സാധ്യതയുണ്ട്.

ഇന്ന് മുതൽ മെയ് 6 വരെ പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിലും മഴയെ പ്രതീക്ഷിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 64.5 മി.മീ മുതൽ 115.5 മി.മീ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മെയ് 5 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും 40-50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ മനുഷ്യജീവന് അപകടം വരുത്താന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും തുറസ്സായ സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Photo and News Source: Janam TV