കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണൽ ദിനമായ മെയ് 4-ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് 144 ഉത്തരവ് പ്രഖ്യാപിച്ചു. നിയമലംഘനത്തിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലപ്രഖ്യാപനത്തിനു ശേഷമുള്ള ആഘോഷങ്ങൾ, റാലികൾ, ജാഥകൾ എന്നിവയ്‌ക്കും നിയന്ത്രണമുണ്ടാകും. രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഹകരണം ആവശ്യപ്പെട്ടു.

രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങൾ അവസാനിപ്പിക്കണമെന്നും ഡിജെ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. പ്രകടനങ്ങളിൽ വടി, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ ഉപയോഗിക്കരുതെന്നും കലക്ടർ നിർദ്ദേശിച്ചു. സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ട ചട്ടലംഘനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടില്ലെന്നും കലക്ടർ അറിയിച്ചു.

Photo and News Source: Janam TV