വേനൽക്കാലത്ത് കടുത്ത ചൂട് കാറുകളിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കും. ഉയർന്ന താപനില ബാറ്ററി, ടയർ, എഞ്ചിൻ, എസി തുടങ്ങിയ ഭാഗങ്ങളെ ബാധിക്കും. ബാറ്ററിയിലെ ദ്രാവകം വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നത് അതിന്റെ ആയുസ്സ് കുറയ്ക്കും. അതിനാൽ കൃത്യമായ പരിശോധന അത്യാവശ്യമാണ്. ടയറിലെ മർദ്ദം വർദ്ധിക്കുകയും പൊട്ടിത്തെറിക്കാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യും. പഴയ ടയറുകൾ മാറ്റി പുതിയവ ഉപയോഗിക്കുകയോ മർദ്ദം നിയന്ത്രിക്കുകയോ ചെയ്യേണ്ടതാണ്. സൂര്യപ്രകാശം കാറിന്റെ പുറംമോടിയെയും പെയിന്റിനെയും ബാധിക്കും.

സൺഷെയ്ഡോ കാർ കവറോ ഉപയോഗിച്ച് ഈ കേടുപാടുകൾ തടയാം. എസി അമിതമായി ഉപയോഗിക്കുന്നത് എഞ്ചിനിൽ സമ്മർദ്ദം ചെലുത്തുകയും മൈലേജ് കുറയ്ക്കുകയും ചെയ്യും. അതിനാൽ വേനൽക്കാലത്തിന് മുമ്പ് എസി സർവീസ് ചെയ്യേണ്ടത് പ്രധാനമാണ്. കാറുകൾ തണലിൽ പാർക്ക് ചെയ്യുന്നത് ഈ പ്രശ്നങ്ങളിൽ നിന്ന് ഒഴിവാക്കാൻ സഹായിക്കും.

Photo and News Source: Samakalika Malayalam