മേയ് 8-ന് തിയേറ്ററുകളിലെത്തുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ 'അങ്കം അട്ടഹാസം' സംവിധാനം ചെയ്യുന്നത് സുജിത്ത് എസ് നായരാണ്. തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, അന്നാ രാജൻ, പുതുമുഖം അംബിക എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന അനിൽകുമാർ ജി.യും സുജിത്ത് എസ്. നായരുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ട്രിയാനി പ്രൊഡക്ഷൻസിന്റെ സഹായത്തോടെ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിവൻ എസ്. കൈകാര്യം ചെയ്യുന്നു.
മക്ബൂൾ സൽമാൻ, നന്ദു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പ്രദീപ് ശങ്കർ എഡിറ്റിംഗും, ശ്രീകുമാർ വാസുദേവും സംഗീതവും നൽകുന്നു. വയലൻസിന്റെ അതിപ്രസരത്തെ തുടർന്ന് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു.
Photo and News Source: Asianet News









