കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) കോഴ്‌സിലേക്കുള്ള അപേക്ഷ കാലാവധി മെയ് 18 വരെ നീട്ടി. ഒന്നാം ബിരുദം ഉള്ളവർക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കാവുന്നതാണ്.

പ്രവേശന പരീക്ഷ മെയ് 23ന് കോട്ടയത്തെ പാമ്പാടി ക്യാമ്പസിൽ നടക്കും. ജനറൽ വിഭാഗത്തിന് 800 രൂപ ഫീസ്. സംവരണ വിഭാഗത്തിന് ഫീസ് വെബ്‌സൈറ്റിൽ ലഭ്യമാണ്. മെയ് 26ന് ഫലം പ്രഖ്യാപിക്കും.

അപേക്ഷ ഫോറത്തിനും മറ്റു വിവരങ്ങൾക്കും www.iimc.gov.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ https://forms.gle/juLE8R8MVswaBJhb8 വഴി സമർപ്പിക്കാം. കോട്ടയം കാമ്പസിലെ ഫോണുകളിലോ, oa.iimckottayam@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം.

Photo and News Source: Janmabhumi