റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി (RLDA) സൈറ്റ് എഞ്ചിനീയർ തസ്തികയ്ക്കായി 40 പേരെ നിയമിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബി. ഇ/ബി. ടെക് ബിരുദധാരികൾക്ക് അവസരം. സിവിൽ എഞ്ചിനീയറിങിൽ 30, ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ 10 പേരെ നിയമിക്കും. കുറഞ്ഞത് 55% മാർക്കോടെ ബിരുദം ആവശ്യമാണ്. എസ്. സി/എസ്. ടി വിഭാഗങ്ങൾക്ക് 50% മാർക്ക് മതി. 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. പ്രതിമാസം 76,000 രൂപ ശമ്പളം ലഭിക്കും.
അപേക്ഷ deadline മെയ് 22. കൂടുതൽ വിവരങ്ങൾക്ക് https://rlda. indianrailways. gov. in/Contract. pdf സന്ദർശിക്കുക. പ്രായ പരിധി 45 വയസ്സ്. സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായ പരിധിയിൽ ഇളവുകൾ ഉണ്ട്.
Photo and News Source: Samakalika Malayalam









