കുവൈറ്റിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി പൊതുജനങ്ങൾക്കായി ഒരു പ്രവചന മത്സരം സംഘടിപ്പിക്കുന്നുണ്ട്. ശരിയായ ഫലം പ്രവചിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത ഫോം പൂർത്തിയാക്കി സമർപ്പിക്കണം.
ഒരു ഫോൺ നമ്പറിൽ നിന്നും ഒരാളെ മാത്രം പ്രവചനത്തിന് അനുവദിക്കും. നിലവിൽ കുവൈറ്റിൽ താമസിക്കുന്നവർക്കേ പങ്കെടുക്കാൻ കഴിയൂ. മെയ് 1 മുതൽ മെയ് 3 വരെ രാത്രി 10 മണി വരെയാണ് സമയപരിധി. ഒന്നിലധികം പേർ ശരിയായ ഉത്തരം നൽകിയാൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കും.
പങ്കെടുക്കുന്നവർ പേര്, ഫോൺ നമ്പർ, പ്രവചിക്കുന്ന സീറ്റ് എന്നിവ 60969805 എന്ന നമ്പറിലേക്ക് എസ്എംഎസ് മുഖേന അയക്കണം. കൂടുതൽ വിവരങ്ങൾക്ക് മണ്ഡലം കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.
Photo and News Source: Sathyam Online










