കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പടക്കം വിൽപ്പനയ്ക്കും കർശന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. അതിരുവിട്ട ആഘോഷങ്ങൾ ഒഴിവാക്കാൻ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് മുന്നറിയിപ്പ് നൽകി. വിജയാഘോഷങ്ങൾക്ക് വിലക്കില്ലെങ്കിലും സംഘർഷ സാധ്യത ഉണ്ടാകുമ്പോൾ കടുത്ത നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ചട്ടലംഘനം കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റണമെന്ന ആവശ്യം തള്ളിയ ജില്ലാ കളക്ടർ, മറ്റു നടപടികളൊന്നും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി.
കൊയിലാണ്ടി വരണാധികാരി സ്ട്രോങ് റൂമിനടുത്ത് എത്തിയ സംഭവം പതിവ് പരിശോധനയായിരുന്നു. അതിൽ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടപടികളിൽ പൂർണ സുതാര്യത ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
Photo and News Source: Sathyam Online









