കോഴിക്കോട്ടെ ബീച്ചിൽ 'അതിരടി' സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ കുട്ടികളെ കാണാതായ സംഭവം നിസ്സാരമായി കണ്ട വ്യക്തിയോട് അവതാരക രഞ്ജിനി ഹരിദാസ് വേദിയിൽ രൂക്ഷമായി പ്രതികരിച്ചു. ആൾക്കൂട്ടത്തിനിടയിൽ കുട്ടികളെ കാണാൻ ഇല്ലെന്ന പരാതിയുമായി മാതാപിതാക്കൾ രംഗത്തുവന്നിരുന്നു. തുടർന്ന് ടൊവിനോ തോമസ് അടക്കം ചിലർ ഇടപെട്ടിരുന്നു. രഞ്ജിനി ഹരിദാസ് വീഡിയോ വൈറലായതോടെ ചർച്ചയാവുകയുണ്ടായി. "ഒരാളെ കാണാനില്ലെന്ന് പറയുമ്പോഴാണോ തമാശ, നിന്റെ അമ്മയാണെങ്കിൽ നീ ഇങ്ങനെ പറയുമോ?

" എന്ന് രഞ്ജിനി വേദിയിൽ നിന്നും രൂക്ഷമായി പ്രതികരിച്ചു. "നിങ്ങൾ ഇത്രയും മനോഹരമായി നിൽക്കുമ്പോൾ ഇടയ്ക്കൊരെണ്ണം. അവന്റെ മുഖം ഞാൻ മറക്കില്ല" എന്നും അവർ പറഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് താഴെ രഞ്ജിനിക്ക് പ്രശംസകളുടെ എത്തിക്കുന്നത്. അതേസമയം പരിപാടിക്കിടെ നിരുത്തവാദപരമായി പെരുമാറിയ ആൾക്കാർക്കെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. 'അതിരടി' മെയ് 14-ന് തിയേറ്ററുകളിൽ എത്തുന്നു.

നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Photo and News Source: Asianet News