സി.പി.ഐ.എം പോളിറ്റ് ബ്യൂറോ വാണിജ്യ സിലിണ്ടറുകളുടെ വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഹോട്ടലുകളും ചെറുകിട വ്യാപാരികളും ഈ വിലവർധന മൂലം ഗുരുതര പ്രതിസന്ധിയിലാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് കിലോ സിലിണ്ടറുകളുടെ വില ഉയർത്തിയത്, അതിഥി തൊഴിലാളികളെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. മോദി സർക്കാരിന്റെ സാധാരണക്കാർക്കെതിരായ സമീപനമാണിതെന്ന് ആരോപിച്ചു.
ഇതേസമയം, പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു. എണ്ണ കമ്പനികളുടെ സമ്മർദ്ദം മൂലമാണ് ഈ നീക്കം. വോട്ടെടുപ്പ് പൂർത്തിയായാൽ വില കുത്തനെ ഉയർത്തുമെന്നാണ് കരുതുന്നത്. എയർ ഇന്ത്യയാകട്ടെ, വിമാന ഇന്ധന പ്രതിസന്ധി മൂലം രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചു പ്രവർത്തിപ്പിക്കുന്നു.
Photo and News Source: Kairali News










