വാഷിങ്ടണിൽ നിന്നും: ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തങ്ങളുടെ ഭരണകൂടത്തിന് വളരെ ലാഭകരമായ ബിസിനസാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. “ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെയാണ്” എന്നദ്ദേഹം പറഞ്ഞു. ഈ ഉപരോധം ഇറാന്റെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അമേരിക്ക അവകാശപ്പെടുന്നു.

ഒമാൻ ഉൾക്കടൽ പോലുള്ള പ്രധാന ജലപാതകളിലാണ് ഉപരോധം പ്രധാനമായും നടപ്പാക്കുന്നത്. ഇറാന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ കയറ്റുമതിയിൽ ഏകദേശം 5 ബില്യൺ ഡോളർ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ വകുപ്പ് കണക്കാക്കുന്നു. ഉപരോധം കാരണം 40 ഓളം കപ്പലുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ടെന്നും 53 ദശലക്ഷം ബാരൽ ക്രൂഡ് എണ്ണ വഹിക്കുന്ന 31 ടാങ്കറുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.

ഏപ്രിൽ 13-ന് ആരംഭിച്ച ഈ ഉപരോധം, ഇറാനെ സാമ്പത്തികമായി ബലഹീനമാക്കാനും സംഘർഷം അവസാനിപ്പിക്കാനുമുള്ള പ്രധാന ശ്രമമാണ്. രണ്ട് കപ്പലുകളെ യുഎസ് സേന പിടിച്ചെടുത്തതായും അറിയുന്നു.

Photo and News Source: Newsthen