ബീജിംഗിലെ യുനാൻ പ്രവിശ്യയിലെ ക്വിജിംഗ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി, 14 വയസ്സുള്ള ജിയാങ്ക് എന്ന പേരുള്ള ആൺകുട്ടിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

14-കാരനായ ജിയാങ് തന്റെ 15-കാരിയായ സഹപാഠിയെ പീഡിപ്പിക്കാന് ശ്രമിച്ചു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം 2023 ജൂലൈയിലായിരുന്നു. ക്വിജിംഗ് കൗണ്ടിയിലെ മാജി ടൗണിൽ നിന്നുള്ള പ്രതിയായ ജിയാങ്, തന്റെ സഹപാഠിയെ ഒരു രാത്രി മുഴുവനും തടഞ്ഞുവെക്കുകയും പീഡനശ്രമം നടത്തുകയും ചെയ്തു.

പ്രതിയെ ബലാത്സംഗം, നരഹത്യ എന്നീ കുറ്റങ്ങളിലാണ് ചുമത്തിയത്. കുറ്റകൃത്യത്തിന്റെ ക്രൂരതയും ഭയാനകമായ സാഹചര്യങ്ങളും കണക്കിലെടുത്ത് കോടതി കടുത്ത ശിക്ഷ നൽകി. പ്രായപൂർത്തിയാകാത്തതിനാൽ ചൈനീസ് നിയമപ്രകാരം വധശിക്ഷ നല്കാന് കഴിയില്ല.

ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. 2023 ജൂലൈ 8-നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈനയിൽ പ്രായപൂർത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങൾക്ക് നിയമം കൂടുതൽ കര്‍ശനമാക്കിയിരുന്നു.

Photo and News Source: Sathyam Online