കൊച്ചി: പൗരാവകാശ പോരാളി ഡിജോ കാപ്പന്റെ അകാല മരണത്തിൽ ഉമ തോമസ് എംഎൽഎയുടെ വൈകാരിക കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. "കാപ്പൻ ചേട്ടൻ പോയി എന്നാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം" എന്നാണ് ഉമ തോമസ് കുറിപ്പിൽ പറഞ്ഞത്.
പി.ടി. തോമസിന്റെ ആത്മമിത്രമായിരുന്ന ഡിജോ കാപ്പനെക്കുറിച്ച് ഉമ തോമസ് എഴുതിയ കുറിപ്പ് നോവായി മാറിയിരിക്കുന്നു. ജീവിതത്തിലുടനീളം പി.ടിയുടെ കരുത്തായിരുന്ന സുഹൃത്തായിരുന്നു ഡിജോ. "പി.ടി തന്റെ അവസാന അഭിലാഷങ്ങൾ പോലും ഡിജോ കാപ്പൻ എന്ന ആത്മസുഹൃത്തിനോടാണ് പറഞ്ഞത്" എന്ന് ഉമ ഓർക്കുന്നു.
എഴു മാസം മുൻപുണ്ടായ വാഹനാപകടമാണ് ഡിജോയുടെ ജീവിതം തളർത്തിയത്. വിദേശത്തുള്ള മകന്റെ ഭാര്യയെയും കാണാത്ത പേരക്കുട്ടിയെയും കാണാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുലർച്ചെ പുറപ്പെട്ട ഡിജോയുടെ ചെരിപ്പ് ആക്സിലറേറ്ററിൽ കുരുങ്ങിയുണ്ടായ അപകടമായിരുന്നു കാരണം. മാസങ്ങളോളം ചികിത്സയ്ക്കൊടുവിൽ ഡിജോ യാത്രയാകുമ്പോൾ ഉമ തോമസ് പി.ടിയോട് പറഞ്ഞു: "പി.ടീ, ദേ... കാപ്പൻ ചേട്ടൻ വരുന്നു.. നിങ്ങൾ പരസ്പരം തുണയാവുക..".
Photo and News Source: Kerala Online News









