പനജിയിലെ സ്വകാര്യ സ്‌കൂളിൽ ഹോക്കി പരിശീലനത്തിനിടെ പന്ത് തലയില്‍ തട്ടി 14 വയസ്സുകാരി മരിച്ചു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ സംഭവം നടന്നു. റൂഷ കര്‍ശര്‍ എന്ന പെണ്‍കുട്ടിയായിരുന്നു മൃതയായത്. വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുന്ന അവസാന ദിവസമായിരുന്നു.

സ്കൂൾ മൈതാനത്തുവെച്ച് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെട്ട ടീമുകൾ ഹോക്കി മത്സരം നടത്തുകയായിരുന്നു. ഒരു പെനാല്‍റ്റി കോണിൽ നിന്നും ഫ്‌ലിക്ക് ചെയ്ത പന്ത് റൂഷയുടെ തലയില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ മൈതാനത്ത് കുഴഞ്ഞുവീണ അവളെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം അസ്വാഭാവിക മരണമായതിനാൽ പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഇതൊരു അപകടമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും.

Photo and News Source: Sathyam Online