ഡൽഹി: വിമാന ഇന്ധന നിരക്കിൽ കേന്ദ്രസർക്കാർ വീണ്ടും ഉയർത്തിയ പടി. അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കുള്ള എ.ടി.എഫ് നിരക്ക് 5% വരെ ഉയർത്തിയതോടെ ടിക്കറ്റ് ചാർജുകളും വർദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ആഭ്യന്തര വിമാനക്കമ്പനികളെ ഈ നിരക്ക് വർധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടർച്ചയായ രണ്ടാം മാസമാണ് ഇന്ധന നിരക്കിൽ വർധനവ്. 76.55 ഡോളറാണ് വിമാന ഇന്ധന നിരക്കിൽ വരുത്തിയ വർധന.

ആഗോള വിപണിയിലെ ചലനങ്ങൾക്ക് അനുസൃതമായാണ് ഇന്ത്യയും ഇന്ധന നിരക്ക് ഉയർത്തിയത്. മുമ്പ് വാണിജ്യ പാചക വാതക വിലയും 993 രൂപയോളം ഉയർത്തിയിരുന്നു. ഡൽഹിയിൽ 19 കിലോ എൽ.പി.ജി സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നു.

Photo and News Source: Sathyam Online