കൊച്ചി: കേരളത്തിൽ സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാമിന് 180 രൂപ ഇടിഞ്ഞ് ഒരു പവൻ 1440 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,785 രൂപയായി. പവന്റെ വില 1,10,280 രൂപയായി.
ആഗോള വിപണിയിലും സ്വർണ്ണവില ഇടിഞ്ഞു. സ്പോട്ട് ഗോൾഡ് 0.6 ശതമാനം ഇടിഞ്ഞ് 4,592.99 ഡോളറായി. ഈയാഴ്ച സ്വർണ്ണം 2.4 ശതമാനം നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്കും ഇടിഞ്ഞു. ബ്രെന്റ് ക്രൂഡോയിൽ 110 ഡോളറിന് മുകളിലാണ് വ്യാപാരം.
യുഎസിലെ പണപ്പെരുപ്പം ഉയർന്നതിനാൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യത കുറവാണ്. ഇത് സ്വർണ്ണവില ഇടിയാൻ പ്രധാന കാരണമായി. അടുത്ത വർഷവും പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Photo and News Source: Malayalam Express









