തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന വീണ്ടും അക്രമാസക്തമായി. വെള്ളിയാഴ്ച ഉച്ചയോടെ രണ്ടാം പാപ്പാനായ ശ്രീക്കുട്ടൻ (25) ആനയാൽ ചവിട്ടിക്കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിൽ തെറ്റിയ ആനയെ പാപ്പന്മാർ തളച്ചെങ്കിലും വെള്ളിയാഴ്ച വീണ്ടും അക്രമാസക്തമായി.
ആന വീണ്ടും തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർത്ത് പാപ്പാന്മാരെ ആക്രമിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ (28) ചികിത്സയിലാണ്. ഇതേ ആനയുടെ ചവിട്ടേറ്റാണ് എറണാകുളം അങ്കമാലി കിടങ്ങൂരിൽ ലോറി ഡ്രൈവറും കൊല്ലപ്പെട്ടത്. ആനയെ മയക്കുവെടി വെച്ച് പിന്നീട് തളച്ചു. രണ്ടു സംഭവങ്ങൾക്കും പിന്നാലെ ആനകളുടെ സുരക്ഷയും മാനേജുമെന്റിന്റെ ഉത്തരവാദിത്തവും ചർച്ചയിലാണ്.
Photo and News Source: Mathrubhumi









