എറണാകുളം ജങ്ഷനിൽ വെച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ കൊല്ലം സ്വദേശിനി ചിപ്പി(35)യുടെ ദാരുണാന്ത്യം. വ്യാഴാഴ്ച പുലർച്ചെ 5. 10-ന് വഞ്ചിനാട് എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ യുവതി ഓടിക്കയറാൻ ശ്രമിച്ചു. കാൽവഴുതി പാളത്തിലേക്ക് വീണ യുവതിയെ ട്രെയിൻ കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് തിരിച്ചറിയൽ കാർഡുകൾ വഴി വ്യക്തി തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടിനുശേഷം വൈകിട്ട് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തെത്തുടർന്ന് വഞ്ചിനാട് എക്സ്പ്രസ്സ് ഒരുമണിക്കൂർ വൈകി പുറപ്പെട്ടു.
സംഭവത്തിൽ ട്രെയിൻ സർവീസ് തടസ്സപ്പെട്ടു.
Photo and News Source: Mathrubhumi










