ഓസ്‌ട്രേലിയൻ സർക്കാർ പ്രാദേശിക മാധ്യമങ്ങളുമായി കരാറില്‍ ഏര്‍പ്പെടാത്ത ടെക് കമ്പനികളായ ഗൂഗിൾ, മെറ്റ, ടിക് ടോക്ക് എന്നിവയ്ക്ക് പുതിയ ഡിജിറ്റൽ നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. വരുമാനത്തിന്റെ 2. 25 ശതമാനം നികുതിയായി ഈടാക്കുമെന്നാണ് നിയമം. ഈ തുക പ്രാദേശിക മാധ്യമങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കും. ഡിജിറ്റൽ യുഗത്തിൽ പ്രാദേശിക വാർത്താ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന സർക്കാരിന്റെ വാദമാണിത്. പുതിയ നിയമത്തിന്റെ കരട് പുറത്തിറക്കിയ സർക്കാർ, ജൂലൈ രണ്ടിന് പാർലമെന്റിൽ അവതരിപ്പിക്കും.

മാധ്യമ സ്ഥാപനങ്ങളുമായി കരാറിലെത്താൻ കമ്പനികൾക്ക് അവസരം നൽകുമെന്നും സർക്കാർ വ്യക്തമാക്കി. പ്രതിവർഷം 14. 9 കോടി മുതൽ 17. 9 കോടി ഡോളർ വരെ ഈ നികുതി മുഖേന ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സോഷ്യൽ മീഡിയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഈ നിയമം കാരണമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Photo and News Source: Kerala Online News