കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവർ രാജു (45) മരണമടഞ്ഞു. അപകടത്തിൽ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യ്ക്ക് ഗുരുതര പരിക്കേറ്റു. രാജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോലീസ് വാഹനം ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ രംഗത്തെത്തി പ്രതിഷേധിച്ചു. വാഹനം നീക്കുന്നത് നിർത്തിവെച്ചു. വെള്ളരിക്കുണ്ട് സ്‌റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തിൽ പെട്ടത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിന് പോവുകയായിരുന്നു വാഹനത്തിലുള്ളവർ. അപകടം നടന്നത് താലൂക്ക് ഓഫീസ് പരിസരത്തായിരുന്നു.

Photo and News Source: Mathrubhumi