ന്യൂഡല്‍ഹിയിൽ വച്ച് പ്രസിദ്ധീകരിച്ച ഐ.സി.എസ്.ഇ (പത്താം ക്ലാസ്) ഐ.എസ്.സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാ ഫലങ്ങള്‍ കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂൾ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷനുകളില്‍ 99 ശതമാനത്തിലധികം വിജയം രേഖപ്പെടുത്തി.
പെണ്‍കുട്ടികളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. പത്താം ക്ലാസില് 99.47 ശതമാനം പെണ്‍കുട്ടികള് വിജയിച്ചപ്പോൾ ആണ്‍കുട്ടികളുടെ വിജയശതമാനം 98.94 ആയി.
പന്ത്രണ്ടാം ക്ലാസിലും ഇതേ ചിത്രം തുടർന്നു. പെണ്‍കുട്ടികള് 99.53 ശതമാനം വിജയിച്ചപ്പോൾ ആണ്‍കുട്ടികളുടെ വിജയശതമാനം 98.71 ആയി.
രാജ്യത്തെ വിവിധ മേഖലകളില് സതേണ് റീജിയനാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം രേഖപ്പെടുത്തിയത്. സതേണ് റീജിയന് 99.87 ശതമാനവും വെസ്റ്റേണ് റീജിയന് 99.55 ശതമാനവുമാണ് നേട്ടം കരസ്ഥമാക്കിയത്.
Photo and News Source: Janam TV









