യുഎഇയിലെ സ്കൂളുകൾക്ക് മേയ് മാസത്തിൽ ഒമ്പത് ദിവസത്തെ പൊതു അവധി ലഭിക്കും. ബലിപെരുന്നാളിന്റെ അവധിയും വാരാന്ത്യവും ചേർന്നാണ് ഈ നീണ്ട അവധി.

മെയ് 25 മുതൽ 29 വരെയാണ് ബലിപെരുന്നാളിനുള്ള അവധി. മെയ് 22-ന് സ്കൂളുകൾ അടച്ചാൽ ജൂൺ ഒന്നിന് വീണ്ടും തുറക്കും. ജൂൺ 15, 16-ന് മോഡൽ പരീക്ഷകൾ നടക്കും. ജൂൺ 17-ന് ഇസ്ലാമിക പുതുവർഷത്തിന് അവധിയുണ്ടാകും.

ജൂൺ 24 മുതൽ ജൂലായ് 3 വരെ വാർഷിക പരീക്ഷകൾ നടക്കും. ജൂലായ് 3-ന് അധ്യയന വർഷം അവസാനിക്കും. പരാജയപ്പെട്ടവർക്കുള്ള മെയ്ക്ക് അപ്പ് പരീക്ഷ ജൂലായ് 6 മുതൽ 9 വരെ നടക്കും. ജൂലായ് 12, 13-ന് പരീക്ഷാഫലം പ്രഖ്യാപിക്കും. പരാജയപ്പെട്ടവർക്കുള്ള ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലായ് 14 മുതൽ 17 വരെ നടക്കും. ജൂലായ് 18-ന് വേനൽക്കാല അവധി ആരംഭിക്കും.

Photo and News Source: Mathrubhumi