കൊല്ലം ജില്ലയിൽ വേനൽക്കാല പ്രതിരോധ പ്രവർത്തനങ്ങൾ സന്നദ്ധ സംഘടനകളുടെ സഹകരത്തോടെ നടത്തണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. ചേമ്പറിൽ വിളിച്ചുചേർത്ത യോഗത്തിൽ വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ തണൽ പന്തലുകൾ ഒരുക്കി, ഒ.ആർ.എസ് ലായനി, ശുദ്ധജലം എന്നിവ വിതരണം ചെയ്യാൻ നിർദ്ദേശിച്ചു.
തെരുവ്കച്ചവടക്കാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, സിറ്റി ബസ് ഡ്രൈവർമാർ തുടങ്ങിയവർക്ക് പ്രത്യേക സംരക്ഷണം നൽകണമെന്നും കലക്ടർ നിർദ്ദേശിച്ചു. ഉയർന്ന ചൂടുമായി ബന്ധപ്പെട്ട ജാഗ്രതാനിർദ്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സംഘടനകൾ മുന്നോടിയായി പ്രവർത്തിക്കണം. ജലാശയങ്ങളിൽ ഇറങ്ങുന്ന പ്രവണത കുറയ്ക്കാനും മലിനജലത്തിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനും ആവശ്യപ്പെട്ടു.
കുട്ടികളുടെ സുരക്ഷയെക്കുറിച്ചും പ്രത്യേക ശ്രദ്ധ നൽകണമെന്ന് കലക്ടർ ഓർമ്മിപ്പിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും സംഘടനകൾ പങ്കാളികളാകണം. സംഭരണ, വിതരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം, എ.ഡി.എം.ടി.കെ വിനീത്, ജോയിന്റ് ആർ.ടി.ഓ ശരത് ചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Photo and News Source: Kerala Online News










