പുണെയിൽ ഞായറാഴ്ച ഉയർന്ന താപനില രേഖപ്പെടുത്തിയതോടെ ഉഷ്ണതരംഗ സാഹചര്യമുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കൊറെഗാവ് പാർക്കിലും ലോഹെഗാവിലും 43 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ശിവാജിനഗറിൽ 41.8 ഡിഗ്രിയും, ചിഞ്ച്‌വാഡിൽ 41.2 ഡിഗ്രിയും, മഗർപട്ടയിൽ 40.9 ഡിഗ്രിയുമായിരുന്നു താപനില. ഹഡപ്‌സറിൽ 40.3, പാഷാനിൽ 40.1, എൻ.ഡി.എ.യിൽ 39.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

ഐ.എം.ഡി.യുടെ മുൻ പ്രവചന മേധാവി ഡോ. അനുപം കശ്യപി പറയുന്നതനുസരിച്ച്, അടുത്ത ദിവസങ്ങളിൽ താപനില നേരിയ തോതിൽ ഉയരാനാണ് സാധ്യത. 2022-ലും 2024-ലും ഏപ്രിലിൽ 41.8 ഡിഗ്രിയായിരുന്നു പരമാവധി താപനില. 2019-ൽ 43 ഡിഗ്രിയായിരുന്നു ഏറ്റവും ഉയർന്ന താപനില.

സംസ്ഥാനത്തെ വിദർഭ മേഖലയിലാണ് ഏറ്റവും കൂടുതൽ ചൂട്. നാല് കേന്ദ്രങ്ങളിൽ 46 ഡിഗ്രിക്ക് മുകളിലും, ആറ് കേന്ദ്രങ്ങളിൽ 44-45 ഡിഗ്രിയും രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ചൂട് അകോളയിൽ - 46.9 ഡിഗ്രി സെൽഷ്യസ്.

Photo and News Source: Mathrubhumi