കുവൈറ്റിൽ വാണിജ്യ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ 66 നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനയിലൂടെ മൂന്ന് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു കട അടച്ചു.
അസിമ ഗവർണറേറ്റിലെ സൂഖ് അൽ മുബാറക്കിയയിൽ ഏറ്റവും കൂടുതൽ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ലൈസൻസില്ലാത്ത പ്രമോഷനുകളും ഉൽപ്പന്ന വിവരങ്ങളുടെ അപര്യാപ്തമായ പ്രദർശനവും ഉൾപ്പെടെ 42 ലംഘനങ്ങൾ ഇവിടെ രേഖപ്പെടുത്തി. ഫർവാനിയ ഗവർണറേറ്റിൽ നിരോധിത വസ്തുക്കളുടെ വിപണനവും വ്യാപാര നിയമ ലംഘനങ്ങളും ഉൾപ്പെടെ 24 കേസുകൾ കണ്ടെത്തി.
വിപണിയിൽ ക്രമക്കേടുകൾ തടയാനും ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Photo and News Source: Sathyam Online







