ടോളിവുഡ് നടി അഷു റെഡ്ഡിക്കെതിരെ ഒമ്പതരക്കോടി രൂപ തട്ടിയെന്ന ആരോപണത്തിലാണ് കേസ്. ഹൈദരാബാദ് സിറ്റി സെൻട്രൽ ക്രൈം സ്റ്റേഷൻ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ പിതാവാണ് പരാതി നൽകിയത്.
2018ൽ നടിയും യുവാവും പരിചയപ്പെട്ടു. പ്രണയത്തിലായ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ നടി വിവാഹമോചന നടപടികളിലൂടെ കടന്നുപോയിരുന്നു. വിവാഹത്തിന് തടസമാകില്ലെന്ന് നടി ഉറപ്പ് നൽകിയിരുന്നു.
പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് നടി യുവാവിൽ നിന്ന് പലപ്പോഴായി പണം കൈപ്പറ്റി. ഏകദേശം 9.35 കോടി രൂപ, അഞ്ച് കിലോഗ്രാം സ്വർണം, ആഡംബര കാറുകൾ, ഫ്ലാറ്റുകൾ എന്നിവ കൈപ്പറ്റിയെന്നാണ് പരാതി. വിവാഹം കഴിക്കണമെന്ന ആവശ്യത്തിന് നടി ഒഴിഞ്ഞുമാറിയെന്നും ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നുമാണ് ആരോപണം. മറ്റൊരു യുവാവുമായി നടിക്ക് ബന്ധമുണ്ടെന്നും ആരോപിക്കുന്നു.
Photo and News Source: Kairali News







