കൊച്ചിയിലെ മൂവാറ്റുപുഴയിൽ 13 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു. നായ മരിച്ചതിനെ തുടർന്ന് നഗരസഭ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഗവൺമെന്റ് ആശുപത്രി, വെറ്റിനറി ആശുപത്രി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

കടിയേറ്റ എല്ലാവർക്കും പേ വിഷ വാക്സിന്റെ ആദ്യ ഡോസ് നൽകിയതിനാൽ ആരോഗ്യപരമായ ഭീഷണിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതിനെ തുടർന്ന് ഡോഗ് കാച്ചേഴ്‌സിനെ വിളിച്ച് മുന്‍കരുതലുകൾ സ്വീകരിക്കാൻ തീരുമാനമായി. നഗരപരിധിയിലെ നായകൾക്ക് വാക്സിനേഷൻ നടപടി ഉടൻ ആരംഭിക്കുമെന്ന് പ്രസ്താവിച്ചു.

Photo and News Source: Janmabhumi