പാറശാല മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ മഞ്ജരി കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വേനലവധിക്കാല ചൈത്രമാസക്കളരിക്ക് ഉജ്ജ്വല തുടക്കം. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ ഇരുനൂറ്റമ്പതോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
ബാലമഞ്ചരി പ്രസിഡന്റ് മാസ്റ്റർ നവനീത് മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സീരിയൽ താരവും അധ്യാപകനുമായ പുലിയൂർ ജയകുമാർ, മലപ്പുറം തൂവൂർ കലാഗ്രാമം ഡയറക്ടറും നർത്തകിയുമായ അനുഷ പണിക്കർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കുട്ടികൾക്ക് കലയിലും സാഹിത്യത്തിലും മികച്ച പരിശീലനം നൽകുന്നതിനായി ഇത്തരം വേദികൾ വലിയ പങ്കുവഹിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അഡ്വ. ജയചന്ദ്രൻ നായർ, മഞ്ജരി പ്രസിഡന്റ് ഡോ. കവിത, അഡ്വ. തലയൽ ജയചന്ദ്രൻ, സുധർമ അമരവിള, കവി ഉദയൻ കൊക്കോട്, വെള്ളയാണി അശോക് കുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വേനലവധിക്കാലം അർത്ഥവത്തായ രീതിയിൽ ചെലവഴിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന ഇത്തരം സംരംഭങ്ങൾ വലിയ ജനശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്.
Photo and News Source: Kerala Kaumudi









