കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഉച്ചയ്ക്ക് മുന്നേ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് ദില്ലിയിൽ നിന്നും വാർത്ത. കേരളത്തിൽ നിന്നും ഹൈക്കമാൻഡ് വിളിപ്പിച്ച നേതാക്കളിൽ ഭൂരിപക്ഷവും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായി പുറത്തുവന്നിട്ടുണ്ട്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പക്ഷങ്ങളും ഇതോടെ പ്രതീക്ഷയിലാണ്. ഹൈക്കമാൻഡ് ഏകപക്ഷീയ പ്രഖ്യാപനം നടത്തില്ലെന്ന പ്രതീക്ഷയിലാണ് ഇവർ.

ദില്ലിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കൾ പങ്കെടുത്തു. ഈ ചർച്ചയിൽ കേരളത്തിലെ സ്ഥിതി ഹൈക്കമാൻഡ് മനസ്സിലാക്കിയതായി രണ്ട് പക്ഷങ്ങളും വിലയിരുത്തുന്നു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചതെന്നും എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ നിന്നും ഹൈക്കമാൻഡ് വിളിപ്പിച്ച നേതാക്കളിൽ ഭൂരിപക്ഷവും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായി പുറത്തുവന്നിട്ടുണ്ട്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പക്ഷങ്ങളും ഇതോടെ പ്രതീക്ഷയിലാണ്. ഹൈക്കമാൻഡ് ഏകപക്ഷീയ പ്രഖ്യാപനം നടത്തില്ലെന്ന പ്രതീക്ഷയിലാണ് ഇവർ. നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കുന്നുവെന്നും ഇരു പക്ഷങ്ങളും വിലയിരുത്തുന്നു.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചതെന്നും എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കുമെന്ന പ്രതീക്ഷയിലാണ് കേരള നേതാക്കളും കെ.സി. വേണുഗോപാലും.

Photo and News Source: Asianet News