കോടികൾ ചെലവഴിച്ച് നിർമ്മിച്ച പഴകുറ്റി-വെമ്പായം റോഡിന്റെ പ്ലാവറ ഭാഗത്ത് ഉണ്ടായിരിക്കുന്ന ശോചനീയാവസ്ഥയിൽ ബി.ജെ.പി സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ ആശങ്ക രേഖപ്പെടുത്തി. തകർന്ന റോഡ് നേരിൽ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
റോഡിന്റെ നിർമ്മാണം തികച്ചും അശാസ്ത്രീയമാണെന്നും, ഇതാണ് റോഡ് പെട്ടെന്ന് തകരാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും, തകർന്ന ഭാഗങ്ങൾ അടിയന്തരമായി പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറാകണമെന്നും യുവരാജ് ഗോകുൽ ആവശ്യപ്പെട്ടു.
സന്ദർശന വേളയിൽ ബി.ജെ.പി നെടുമങ്ങാട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ, കച്ചേരി ഏരിയ പ്രസിഡന്റ് സുരേഷ്‌കുമാർ, ഹരീഷ്‌കുമാർ, സുനിൽകുമാർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Photo and News Source: Kerala Kaumudi









