കോട്ടയം ജില്ലയിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടക്കുന്നു. പാലിയേറ്റീവ് ഹോം കെയർ പദ്ധതിയുടെ ഭാഗമായാണ് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 18-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ നേരിട്ട് ഓഫീസിൽ എത്തിക്കേണ്ടതാണ്.

ഈ നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും നിബന്ധനകളും കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസിൽ നിന്നും നേരിട്ട് അറിയാൻ സാധിക്കും.

Photo and News Source: Kerala Kaumudi