പാലക്കാട് ജില്ലയിൽ യുഡിഎഫ് വിജയത്തിനു ശേഷം രഹസ്യയോഗം ചേർന്ന പൊലീസ് ഉദ്യോഗസ്ഥർ. സ്ഥലം മാറ്റത്തിനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി യുഡിഎഫ് നേതൃത്വത്തെ അറിയിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥരായ ശനു, സുഭാഷ്, രാജീവ്, സുജീഷ്, വിനോദ് കാദർ ഭാഷ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സിപിഐഎം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനും ഇവർ പദ്ധതിയിട്ടു. പാലക്കാട് എംഎൽഎ രമേശ് പിഷാരടിക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നു.

യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കയറിയെന്നാരോപണം. പ്രവർത്തകരെ മർദിച്ചതായി ആരോപണമുണ്ട്. അതേസമയം, യുഡിഎഫ് പ്രവർത്തകർ സിപിഐഎം ഓഫീസിനു നേരെ പടക്കമെറിഞ്ഞു. ചോദ്യം ചെയ്തവരെ കുപ്പിയെറിഞ്ഞു പരുക്കേൽപ്പിച്ചു. പോലീസ് ഓഫീസിൽ കയറി പ്രവർത്തകരെ മർദിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മുൻ എംപിയും സംസ്ഥാന സമിതി അംഗവുമായ എൻ.എൻ. കൃഷ്ണദാസിനെ പോലീസ് കയ്യേറ്റം ചെയ്തു.

യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഈ നടപടികൾ. രമേശ് പിഷാരടിയുടെ വിജയാഘോഷത്തിനു ശേഷം നടന്ന സംഭവങ്ങളാണിവ. യുഡിഎഫ് അനുകൂല പോലീസ് ഉദ്യോഗസ്ഥരുടെ രഹസ്യ പദ്ധതിയും ആക്രമണങ്ങളും പൊതുജനശ്രദ്ധയാകുന്നു.

Photo and News Source: Kairali News