യുഎഇക്കെതിരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തെ ലോകരാഷ്ട്രങ്ങൾ ശക്തമായി അപലപിച്ചു. മെയ് 4-ന് നടന്ന ആക്രമണത്തിൽ 12 ബാലിസ്റ്റിക് മിസൈലുകളും, മൂന്ന് ക്രൂയിസ് മിസൈലുകളും, നാല് ഡ്രോണുകളും പ്രയോഗിച്ചു. ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിലുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്കേറ്റു.

യുഎഇക്കെതിരെയുള്ള ആക്രമണം അസ്വീകാര്യമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. മേഖലയിലെ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ ഫ്രാൻസ് സഹായിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, യുഎഇയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും സിവിലിയൻ സൗകര്യങ്ങളെ സംരക്ഷിക്കുന്ന യുഎഇയുടെ പ്രതിരോധ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

അമേരിക്കൻ കപ്പലുകളെ ആക്രമിച്ചാൽ ഇറാൻ തുടച്ചുനീക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ കപ്പലുകളെ രക്ഷിക്കാൻ 'പ്രൊജക്റ്റ് ഫ്രീഡം' എന്ന പേരിൽ ഓപ്പറേഷൻ ആരംഭിച്ചു.

Photo and News Source: Kerala Online News