ബെംഗളൂരുവിൽ കോളേജ് പ്രൊഫസർ സരോജ ജെ (40) കൊലചെയ്യപ്പെട്ടു. ദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ കന്നഡ പ്രൊഫസറായിരുന്ന അവരെ കാറിനുള്ളിലിട്ട് കത്തിച്ചു. പിന്നാലെ, ആൺസുഹൃത്ത് സി. രാമഞ്ജിനപ്പ (45) റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലും കണ്ടെത്തി.
ശനിയാഴ്ച രാവിലെ രാമഞ്ജിനപ്പ സരോജയുടെ കാറെടുത്ത് നന്ദി ഹിൽസ് സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് ദൊഡ്ഡബല്ലാപ്പൂരിന് സമീപം വിജനമായ സ്ഥലത്ത് ഇരുവരും തർക്കത്തിലായി. സംഘർഷത്തിനിടെ രാമഞ്ജിനപ്പ ചുറ്റിക ഉപയോഗിച്ച് സരോജയുടെ തലയ്ക്കടിച്ചു. ബോധരഹിതയായ അവരെ കാറിന്റെ പിൻസീറ്റിലേക്ക് മാറ്റി പെട്രോൾ ഒഴിച്ച് തീ കൊളുത്തി. തന്റെ വസ്ത്രത്തിലും തീ പടർന്നതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.
നാട്ടുകാർ കാറിൽ നിന്നുള്ള പുക കണ്ടതിനെ തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. വാഹനത്തിലെ ഓട്ടോ കൊളിഷൻ നോട്ടിഫിക്കേഷൻ സംവിധാനം വഴി ഉടമയ്ക്ക് സന്ദേശം ലഭിച്ചതും അന്വേഷണത്തിൽ നിർണ്ണായകമായി. ഞായറാഴ്ച രാവിലെ ബിദാഡിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ രാമഞ്ജിനപ്പയുടെ മൃതദേഹം കണ്ടെത്തി.
Photo and News Source: Kairali News









