ആലപ്പുഴയിലെ ഹൗസ്ബോട്ട് വ്യവസായം ഇപ്പോൾ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രതിസന്ധിയിലാണ്. മെയ് മാസം സാധാരണയായി സീസണിന്റെ സുവർണ്ണകാലമായിരുന്നെങ്കിലും, ഈ വർഷം കായലുകളിൽ സഞ്ചാരികളില്ലാതെ ഹൗസ്ബോട്ടുകൾ കെട്ടിയിടപ്പെട്ടിരിക്കുന്നു. കടുത്ത ചൂട്, ഇലക്ഷൻ ഡ്യൂട്ടികൾ, ഗ്യാസ് ലഭ്യതക്കുറവ്, സർക്കാരിന്റെ നയങ്ങൾ എന്നിവയാണ് ഈ മാന്ദ്യത്തിന് കാരണം.

സാധാരണ മെയ് മാസം കുടുംബങ്ങളുമായി യാത്ര ചെയ്യുന്ന ആഭ്യന്തര സഞ്ചാരികളാൽ നിറഞ്ഞിരിക്കും. എന്നാൽ ഈ വർഷം ബോട്ടുകളുടെ ഓപ്പറേഷൻ വെറും 5 ശതമാനത്തിൽ താഴെയാണ്. 3800 കോടി രൂപ നിക്ഷേപമുള്ള ഈ മേഖലയിൽ, സീസണിൽ പ്രതിദിനം 4.5 മുതൽ 5 കോടി രൂപ വരെ വരുമാനമുണ്ടായിരുന്നു. ഇപ്പോൾ അത് വെറും 10 മുതൽ 20 ലക്ഷം രൂപയിലേക്ക് ചുരുങ്ങിയിരിക്കുന്നു.

നിലവിൽ ടാരിഫ് 40 ശതമാനം കുറച്ചിട്ടും (സിംഗിൾ ബെഡ്റൂം 7500-8000 രൂപ) സഞ്ചാരികളുടെ വരവ് കുറവാണ്. ജൂണിൽ സ്കൂൾ തുറക്കുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. മൺസൂൺ സീസണിൽ 50 ശതമാനം വരെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Photo and News Source: Dhanam