ഡൽഹിയിൽ നടന്ന എഐസിസി ഉന്നതതല യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ കെസി വേണുഗോപാൽ തീരുമാനിച്ചു. മുഖ്യമന്ത്രി പദവിയിലേക്ക് തന്റെ അവകാശവാദം ഉയർത്തിക്കാട്ടുന്നതാണ് ഈ നീക്കം.
ഇന്ന് ഉച്ചയോടെ കോൺഗ്രസിലെ മുതിർന്ന എംഎൽഎമാർ യോഗം ചേർന്ന് കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. യുവ എംഎൽഎമാരും ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും മറ്റുള്ളവരും പങ്കെടുക്കുന്ന യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ കെസി തീരുമാനിച്ചു.
ഈ നീക്കത്തെ കോൺഗ്രസിലെ ഒരു വിഭാഗം ആഹ്ലാദത്തോടെ സ്വീകരിച്ചു. മുഖ്യമന്ത്രി പദവിയിലേക്ക് കെസിയുടെ പേര് സജീവമായി പരിഗണനയിലാണ്.
Photo and News Source: Sathyam Online










