തമിഴ്‌നാട്ടിൽ രണ്ടു വർഷത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച് സംസ്ഥാന നിയമസഭയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് വിജയ്. സിനിമാ രംഗത്തുനിന്ന് കോടികളാണ് സമ്പാദിച്ചത്. മാർച്ച് 30-ലെ സത്യവാങ്മൂലപ്രകാരം 624 കോടിയുടെ ആസ്തിയുണ്ട്. ഇതിൽ 404 കോടി ബാങ്ക് നിക്ഷേപത്തിലാണ്. 213.36 കോടി ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സാലിഗ്രാമം ശാഖയിലാണ്. നാല് ബാങ്കുകളിൽ 100 കോടി ഫിക്സഡ് ഡിപ്പോസിറ്റും ഉണ്ട്.
പൊതുവേ റിസ്ക് കുറഞ്ഞ നിക്ഷേപത്തിലാണ് വിജയ്ക്ക് താല്പര്യം. വെറും 19.37 ലക്ഷം രൂപയുടെ ഓഹരികളേയുള്ളൂ. ആകെ ആസ്തിയുടെ 0.04% മാത്രമാണിത്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ 9,600 രൂപയുടെ ഓഹരികളും ജയ നഗർ പ്രോപ്പർട്ടി പ്രൈവറ്റ് ലിമിറ്റഡിലെ 19.03 ലക്ഷം രൂപയുടെ ഓഹരിയുമാണ് വിജയ്ക്കുള്ളത്. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Photo and News Source: Dhanam










