ന്യൂഡൽഹി: ബിജെപി നേടിയ ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ഇന്ത്യൻ ജനാധിപത്യത്തിനെതിരെയുള്ള ശക്തമായ ശ്രമമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിൽ ആഹ്ലാദിക്കുന്നവർ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിലെ ചില നേതാക്കളും മറ്റുള്ളവരും ഈ വിജയത്തിൽ ആഹ്ലാദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘ബംഗാളിലും അസമിലുമുള്ള ജനവിധി ബിജെപിയുടെ ജനാധിപത്യ നശീകരണ ദൗത്യത്തിലെ വലിയൊരു ചുവടുവയ്പാണ്. ഇത് ഏതെങ്കിലും ഒരു പാർട്ടിയുടെ പ്രശ്നമല്ല, ഇന്ത്യയുടെ നിലനിൽപ്പിനെ ബാധിക്കുന്ന കാര്യമാണ്. സങ്കുചിത രാഷ്ട്രീയം മാറ്റിവയ്ക്കണം’’ – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Photo and News Source: Malayalam Express










