കണ്ണൂരിൽ നിന്നുള്ള മുൻ നേതാവ് മനു തോമസ് ഇടതുപക്ഷ രാഷ്ട്രീയത്തെ കുറിച്ച് ശക്തമായ നിലപാട് പ്രകടിപ്പിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞത്, ഇടതുപക്ഷ രാഷ്ട്രീയം പരാജയപ്പെട്ടിട്ടില്ലെന്നും, ചിലരുടെ പ്രവർത്തനങ്ങളാൽ ജഡവസ്തുവായി മാറിയ രാഷ്ട്രീയത്തെയാണ് പരാജയപ്പെടുത്തിയതെന്നുമാണ്. "നാളുകളോളം കൊണ്ട് കൊല്ലപ്പെട്ട ഇടതുപക്ഷത്തിന്റെ ജഡാവസ്ഥയാണ് ഇപ്പോൾ പരാജയപ്പെട്ടത്" എന്നദ്ദേഹം കുറിച്ചു. #LeftAlternative എന്ന ഹാഷ് ടാഗോടെ പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്.
യഥാർത്ഥ ഇടതുപക്ഷ മൂല്യങ്ങൾ നിലനിർത്തണമെന്നും, രാജ്യത്തിന് ഇടതുപക്ഷം അത്യാവശ്യമാണെന്നും നിരവധി പേർ അഭിപ്രായമറിയിച്ചിട്ടുണ്ട്. പാർട്ടിയിലെ ജീർണതയെ ചൂണ്ടിക്കാട്ടി മനു തോമസ് പാർട്ടി വിട്ടുപോയ വ്യക്തിയാണ്.
Photo and News Source: Kerala Online News










