കുവൈത്തില്‍ ശൈത്യകാലത്തോടെ തുടങ്ങിയ 'സരായത്' സീസണ്‍ മെയ് അവസാനം വരെ തുടരും. ശക്തമായ പൊടിക്കാറ്റും കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷത്തില്‍ പൊടിയുടെ അളവ് വർദ്ധിപ്പിക്കും.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റിലെ അതിസൂക്ഷ്മ കണികകള്‍ ശ്വാസകോശത്തിന്‍റെ ആഴങ്ങളിലേക്ക് എത്തി ശ്വാസംമുട്ടല്‍, കഫക്കെട്ട് എന്നിവയ്ക്ക് കാരണമാകും.

മെയ് മാസം അവസാനം വരെ നീണ്ടുനില്‍ക്കുന്ന ഈ കാലാവസ്ഥയിൽ ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും സാധാരണമാണ്. കാഴ്ചപരിധി കുറയുന്നതിനാല്‍ വാഹനയാത്രക്കാരും കടലില്‍ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണം.

ശ്വാസകോശ രോഗികള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുകയും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണം.

Photo and News Source: Kerala Online News